തൃശ്ശൂര്‍: ആത്മഹത്യയ്ക്ക് ശ്രമിച്ച് പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിച്ച യുവതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ജീവനക്കാരന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം ആല സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്.
ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് യുവതി കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് യുവതിയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ കൊണ്ടുവരുന്നതിനിടെ പ്രതിയും ആംബുലന്‍സില്‍ കയറി.
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചപ്പോള്‍ രോഗിയുടെ ബന്ധുവാണെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ കൂടെ കയറിയ ഇയാള്‍ രോഗിയുടെ മുറിയില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു.
also read- ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ്: ആ തൃശ്ശൂരുകാരി ഇനി ഡോക്ടര്‍
പിന്നീട് ഈ വിവരം യുവതി നഴ്സിനോട് പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്. നഴ്സ് ഉടനെ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ അറിയിച്ചതോടെ പ്രതിയെ പിടികൂടി.