ചലച്ചിത്ര പുരസ്കാത നിറവില്‍ നില്ക്കുന്ന താരം ഇന്ദ്രന്‍ന്‍സ് സിനിമാ ലോകത്തെ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല എന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. സത്യമറിയാതെ എങ്ങനെ ഒരാളെ കുറ്റക്കാരനാക്കാന്‍ ആകില്ലെന്നും കുറ്റം തെളിഞ്ഞാല്‍ തനിക്കത് വലിയ ഞെട്ടലുണ്ടാക്കുമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
അതേസമയം കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി തനിക്ക് മകളെ പോലെയാണ് എന്നും വളരെ അടുപ്പം സൂക്ഷിക്കുന്ന കുട്ടിയാണ് എന്നും ഇന്ദ്രന്‍സ് വിശദീകരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സിന്റെ വാക്കുകള്‍. ഹോം സിനിമ ഇറങ്ങിയപ്പാഴാണ് ദിലീപുമായി അവസാനമായി സംസാരിച്ചതെന്നും പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും ഇന്ദ്രന്‍സ് പറയുന്നുണ്ട്.
താന്‍ ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. സത്യമറിയാതെ എങ്ങനെയാണ് ഒരാളെ കുറ്റക്കാരാനാക്കുക. ദിലീപ് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ അത് ഞെട്ടലുണ്ടാക്കും. അക്രമിക്കപ്പെട്ട പെണ്‍കുട്ടി വളരെ നല്ല കുട്ടിയാണ്. എനിക്ക് മകളെ പോലെയാണ്. നടിക്ക് സംഭവിച്ചത് കേട്ട് എനിക്ക് വളരെ വിഷമം തോന്നിയെന്നുമാണ് ഇന്ദ്രന്‍സ് പ്രതികരിച്ചിരിക്കുന്നത്.
കൂടാതെ ഈ സംഭവത്തോടെ മലയാള സിനിമാ മേഖലയില്‍ എല്ലാവരും ജാഗ്രത പാലിക്കുന്നുണ്ടെന്നും പരസ്പരം വിശ്വാസമില്ലാത്ത അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post