തിരുവനന്തപുരം: സഹോദരി മരിച്ചതറിഞ്ഞ് 65കാരി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരത്താണ് ദാരുണസംഭവം. പോത്തന്‌കോട് പാലോട്ടു കോണം രാധാ മന്ദിരത്തില് പരേതനായ ജോണ്‍സന്റെ ഭാര്യ രാധ (74)യും സഹോദരി ചേങ്കോട്ടുകോണം കല്ലടിച്ചവിള ശൈലജ ഭവനില്‍ പരേതനായ മണിയന്റെ ഭാര്യ ശൈലജ(65)യുമാണ് മരിച്ചത്.
അന്ത്യ കര്‍മ്മങ്ങള്‍ ഒരുമിച്ച് നടത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. രാധ പുലര്‍ച്ചെ 2 മണിക്ക് ആണ് മരിച്ചത്. മരണ വിവരം അറിഞ്ഞ് നെഞ്ചുതകര്‍ന്ന ശൈലജ സഹോദരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയതായിരുന്നു.
സഹോദരിയുടെ മൃതദേഹത്തിനരികില് എത്തിയ ശൈലജ പെട്ടെന്ന് മൃതദേഹത്തിനരികെ കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിലായ ശൈലജയെ ഉടന്‍ തന്നെ ബന്ധുക്കള്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
also read: വീണ്ടും മൂന്നാറില്‍ ശൈശവ വിവാഹം, 17 വയസ്സുകാരി ഗര്‍ഭിണി, 26കാരനെതിരെ പോക്‌സോ കേസ്
ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രാധയും ശൈലജയും തമ്മില്‍ വലിയ ഐക്യവും സ്‌നേഹവുമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇരുവരുടെയും അന്ത്യ കര്‍മ്മങ്ങള്‍ ഒരിടത്തു തന്നെ നടത്തി. ശേഷം മൃതദേഹങ്ങള്‍ നെടുമങ്ങാട് ശാന്തിതീരത്തില്‍ സംസ്‌കരിച്ചു.