കൊച്ചി: കൊച്ചിയില്‍ ജല അതോറിറ്റി കുഴിച്ച റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കങ്ങരപടി സ്വദേശി ശ്യാമില്‍ ആണ് മരിച്ചത്. ഈ മാസം രണ്ടാം തീയതി രാത്രിയാണ് ശാമിലിന്റെ ബൈക്ക് കുഴിയില്‍ വീണത്.
ഇടപ്പള്ളിയില്‍ നിന്ന് കങ്ങരപടിയിലേക്കുള്ള യാത്രയില്‍ മുണ്ടപാലത്ത് വച്ചായിരുന്നു അപകടം. റോഡില്‍ നിന്ന് പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിനിടെ ബൈക്ക് കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ ശ്യാമില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ മരിച്ചു.
21ാം തീയതിയാണ് പൈപ്പ് എടുന്നതിനായി ജല അതോറിറ്റി കുഴിയെടുത്തത്. 22ാം തീയതി കുഴി അടച്ചെങ്കിലും ടൈലോ സ്ലോബോ ഉപയോഗിച്ച് വേണ്ട വിധം മൂടിയിരുന്നില്ല. ഇതാണ് അപകടത്തിന് കാരണം എന്നാണ് ആരോപണം. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തി കുഴിമൂടി.