ആലപ്പുഴ: കുട്ടികളോടുള്ള സ്‌നേഹസമീപനത്താല്‍ ശ്രദ്ധേയനായ കലക്ടറാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ ജില്ലാ കലക്ടര്‍ വിആര്‍ കൃഷ്ണ തേജ. നിരവധി സഹായ ഹസ്തങ്ങളുമായി നിറയുന്ന കലക്ടറാണ് കൃഷ്ണ തേജ. ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറയുന്നത് കലക്ടറുടെ മറ്റൊരു കാരുണ്യ സ്പര്‍ശമാണ്.
സ്‌കൂളിലേക്ക് ഇടാന്‍ നല്ല യൂണിഫോമില്ലെന്ന സങ്കടവുമായിട്ടാണ് ആലപ്പുഴ ഇഎസ്‌ഐ ആശുപത്രിക്ക് സമീപം താമസിക്കുന്ന അഞ്ചാം ക്ലാസുകാരി കലക്ടര്‍ അങ്കിളിനെ തേടി എത്തിയത്.
ആലപ്പുഴ ബൈപ്പാസിന്റെ പണി നടക്കുന്നതിനാല്‍ റോഡില്‍ മുഴുവന്‍ പൊടി, വണ്ടിയൊന്ന് പോയാല്‍ പിന്നെ അടുത്തുള്ളവരെല്ലാം പൊടിയില്‍ മുങ്ങും. ആകെയുള്ള യൂണിഫോം ഇങ്ങനെ പൊടിയില്‍ മുങ്ങിയാല്‍ എന്ത് ചെയ്യും. സ്‌കൂളിലേക്ക് ഇടാന്‍ നല്ല യൂണിഫോമില്ലെന്ന് സങ്കടം പറഞ്ഞ് കൊച്ചുമിടുക്കി എത്തി.
പരാതിയുമായി എത്തിയ പെണ്‍കുട്ടിയെ കലക്ടര്‍ സ്വീകരിച്ചു. കാര്യം അറിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനിക്ക് ജില്ലാ കളക്ടര്‍ വിആര്‍ കൃഷ്ണ തേജ പുതിയ യൂണിഫോം തന്നെ സമ്മാനിച്ച് യാത്രയാക്കി.
ബൈപ്പാസിന്റെ നിര്‍മാണ പ്രവൃര്‍ത്തികള്‍ നടക്കുന്നതിനാല്‍ പൊടിശല്യം കാരണം യൂണിഫോമും മറ്റ് വസ്ത്രങ്ങളും വളരെ വേഗം ചീത്തയായി പോകുന്നു എന്നതായിരുന്ന പരാതി. ഇതേ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ വിദ്യാര്‍ഥിനിക്ക് പുതിയ യൂണിഫോം വാങ്ങി നല്‍കിയത്. കളക്ടറുടെ ക്യാമ്പ് ഹൗസില്‍ വെച്ചായിരുന്നു പുതിയ വസ്ത്രങ്ങള്‍ കൈമാറിയത്.