തൊടുപുഴ: വഞ്ചനാ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദേശപ്രകാരം നടൻ അടിമാലി പോലീസ് സ്റ്റേഷനിൽ എത്തി ഹാജരാകുകയായിരുന്നു. അറസ്റ്റ് ചെയ്ത ബാബുരാജിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി.
ആ മധുര സ്വരം ഇനി ഇല്ല: ഗായിക വാണിജയറാം അന്തരിച്ചു
മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയശേഷം ഇദ്ദേഹത്തെ ജാമ്യത്തിൽ വിടുമെന്ന് അറിയിക്കുന്നു. കേസിൽ ഹൈക്കോടതി നേരത്തേ ബാബുരാജിന് മുൻകൂർ ജാമ്യം നൽകുകയും അനുവദിച്ചിരുന്നു. ശേഷം സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താരം എത്തിയത്. കല്ലാറിൽ ബാബുരാജിന് ഒരു റിസോർട്ടുണ്ട്. റവന്യൂ നടപടികൾ നേരിടുന്ന റിസോർട്ടാണിത്.
ഇത് കോതമംഗലം സ്വദേശിയായ അരുൺ എന്നയാൾക്ക് പാട്ടത്തിന് നൽകിയിരുന്നു. 40 ലക്ഷം രൂപയാണ് ഇതിന് ബാബുരാജ് കൈപ്പറ്റിയത്. ലോക്ക്ഡൗൺ തുടങ്ങി ആദ്യഘട്ടത്തിൽ റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ കഴിഞ്ഞില്ല. പിന്നീട് ചില രേഖകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോഴാണ് റവന്യൂ നടപടി നേരിടുന്ന റിസോർട്ടാണിതെന്ന് പാട്ടക്കാരൻ മനസിലാക്കിയത്. തുടർന്ന് ഇയാൾ പണം തിരികെ ആവശ്യപ്പെട്ടു. ഈ തുക നൽകിയില്ലെന്നാണ് താരത്തിനെതിരെയുള്ള പരാതി.