ഫേസ്ബുക്ക് പേജിന്റെ റീച്ച് കൂട്ടാന്‍ അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ, 24കാരന്‍ അറസ്റ്റില്‍

കൊട്ടാരക്കര: ഫേസ്ബുക്കില്‍ റീച്ച് കിട്ടാന്‍ വേണ്ടി അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോയിട്ട യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഉനൈസ് (24 ) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.

ഓണ്‍ലൈന്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ ഫോട്ടോ, ഉനൈസ് അനുവാദം ഇല്ലാതെ ഫെയ്‌സ് ബുക്ക് പേജിന്റെ ഡിസ്‌പ്ലേ ചിത്രം ആക്കുകയായിരുന്നു. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.

also read: യാത്രയ്ക്കിടെ സംഘർഷം; ഓടുന്ന തീവണ്ടിയിൽ നിന്ന് സുഹൃത്തിനെ പുറത്തേയ്ക്ക് തള്ളിയിട്ടു കൊലപ്പെടുത്തി! വടകരയിൽ നടന്നത്

മെഡിക്കല്‍, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വിഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്റര്‍ ആണ് ഉനൈസ്. ഉനൈസിന്റെ പേജിന് ഒട്ടേറെ ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഫേസ്ബുക്ക് പേജിന്റെ ഡിസ്‌പ്ലേ പിക്ചര്‍ തന്റേതാണെന്നു സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്.

also read: ‘എന്നെ കുട്ടായി അടിച്ചു, ഞാന്‍ ചാവാന്‍ പോകുന്നു’, സന്ദേശമയച്ചതിന് പിന്നാലെ റബ്ബര്‍ത്തോട്ടത്തില്‍ ജീവനൊടുക്കി വീട്ടമ്മ, ബന്ധു അറസ്റ്റില്‍

തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പേജിന്റെ ‘റീച്ച് ‘കൂട്ടാനാണ് അപ്ലോഡ് ചെയ്തതെന്നാണ് ഉനൈസിന്റെ മൊഴി. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .

Exit mobile version