സന്നിധാനം; ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ രംഗത്ത്. ശബരിമലയില്‍ പോയത് ഭീരുക്കളാണെന്നും ആ ഭീരുക്കളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
‘ വനിതാ തീവ്രവാദികള്‍’ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആദ്യം പ്രസന്ന കുറിച്ചത്. എന്നാല്‍ പ്രസ്താവന വിവാദമാകുമെന്ന് കരുതി ഭീരുക്കള്‍ എന്നാക്കി മാറ്റുകയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ജനുവരി ഒന്നിന് ശബരിമലയിലെത്തി ദര്‍ശനം നടത്താന്‍ കഴിഞ്ഞതില്‍ അതീവസന്തോഷം. രണ്ടാം തിയതി ഗണപതി ഹോമം കഴിപ്പിച്ച് തന്ത്രിയെ കണ്ട ശേഷം അമ്മക്കും ബന്ധുക്കള്‍ക്കുമൊപ്പം തിരിച്ചിറങ്ങി. മലയിറങ്ങുമ്പോള്‍ ആയിരക്കണക്കിന് വൃദ്ധരും കുഞ്ഞുങ്ങളും ഭിന്നശേഷിക്കാരായവരും അയ്യപ്പനെ കാണാന്‍ കാത്തുനില്‍ക്കുന്ന കാഴ്ച കണ്ടു. എന്നാല്‍ കുറച്ചുമണിക്കൂറുകള്‍ക്കു ശേഷമാണ് രണ്ട് ഭീരുക്കള്‍ അയ്യപ്പദര്‍ശനം നടത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടത്. ആ ഭീരുക്കളെ ഓര്‍ത്ത് നാണക്കേട് തോന്നുന്നു.
‘ആരുടെയോ സ്വാര്‍ഥതാത്പര്യം സംരക്ഷിക്കപ്പെട്ട പോലെ തോന്നുന്നു. നിങ്ങളുടെ അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെ 30,000ത്തോളം വരുന്ന ഭക്തര്‍ മൂന്ന് മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നു. ശബരിമലയില്‍ ഇന്ന് കരിദിനം.
‘ഇതിലൂടെ ഭീരുക്കളേ, നിങ്ങളെന്താണ് നേടിയത്? ഒരു ഹിന്ദു എന്ന നിലയില്‍, എല്ലാ അയ്യപ്പഭക്തരുടെയും വിശ്വാസത്തെയാണ് നിങ്ങള്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്–പ്രസന്ന കുറിച്ചു.