സംസ്ഥാന ബജറ്റിൽ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ നിരവധി പേർ അനുകൂലിച്ചും പ്രതികലിച്ചും രംഗത്ത് വന്നിരിക്കുകയാണ്. ഈ വേളയിൽ തന്റെ നിലപാട് അറിയിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് താരം വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തിയത്.
‘മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്’ മുരളി ഗോപി അഭിപ്രായപ്പെട്ടു. കുറിപ്പ് നിമിഷ നേരംകൊണ്ടാണ് വൈറലായത്. സംസ്ഥാനത്ത് മദ്യവിലയിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.
Discussion about this post