തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പ്രവാസികള്‍ക്കായി ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും നിലനില്‍പ്പിന് ആവശ്യമായ പുതിയ നൈപുണ്യ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും സര്‍ക്കാര്‍ വലിയശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികളിലായി 84.60 കോടി രൂപ വകയിരുത്തി.
വിദേശത്തുനിന്ന് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ‘നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെന്റ്’ പദ്ധതി രൂപപ്പെടുത്തും. ഇതുമുഖാന്തിരം ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ദിനങ്ങള്‍ എന്ന കണക്കില്‍ , ഒരുവര്‍ഷം ഒരുലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതിക്കായി അഞ്ചുകോടി രൂപ ബജറ്റില്‍ വകയിരുത്തി.
Discussion about this post