ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്ക് പ്രത്യേക നികുതി, മോട്ടോര്‍ വാഹന നികുതി കൂട്ടി; സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി

കോണ്‍ട്രാക്റ്റ്, സ്റ്റേജ് കാരിയര്‍ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി.

money

സംസ്ഥാനത്തെ മോട്ടോര്‍ വാഹന നികുതി കൂട്ടി. മോട്ടോര്‍ വാഹന നികുതിയില്‍ 2% വര്‍ദ്ധന ഉണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹനങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാന്‍സി നമ്പര്‍ സെറ്റുകള്‍ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു.

കോണ്‍ട്രാക്റ്റ്, സ്റ്റേജ് കാരിയര്‍ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി. അത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധിക വരുമാനമാണ്. വാണിജ്യ വ്യവസായിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തീരുവ ഏര്‍പ്പെടുത്തും.

സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല. അതേസമയം, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് പ്രസംഗത്തില്‍ കിഫ്ബിയെ പുകഴ്ത്തി ധനമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തില്‍ അത്ഭുതകരമായ മാറ്റം വരുത്തിയ സ്ഥാപനമാണ് കിഫ്ബിയെന്ന് ധനമന്ത്രി പറഞ്ഞു. കിഫ്ബിക്കായി 74009.55 കോടി ബജറ്റില്‍ വകയിരുത്തി. റീ ബില്‍ഡ് കേരളയ്ക്ക് 904 .83 കോടി രൂപ ബജറ്റില്‍ വകമാറ്റി.

വിമുക്തി പദ്ധതിക്ക് 9 കോടി റവന്യു സ്മാര്‍ട്ട് ഓഫീസുകള്‍ക്ക് 48 കോടി ആധുനിക വത്കരണത്തിന് 25 കോടി മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി ബജറ്റില്‍ വകയിരുത്തി. നോര്‍ക്ക വഴി ഒരു പ്രവാസികള്‍ക്ക് പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ ഒരുക്കുമെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു.

Exit mobile version