തിരുവനന്തപുരം: വിമാന യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധനവ് കാരണം പ്രയാസത്തിലായ പ്രവാസികള്‍ക്ക് ആശ്വാസമായി വിമാനയാത്ര നിരക്ക് നിയന്ത്രിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം. വിമാനയാത്രാ ചെലവ് നിയന്ത്രിക്കാന്‍ ആഭ്യന്തര, വിദേശ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍, പ്രവാസി അസോസിയേഷനുകള്‍ എന്നിവരുമായി സര്‍ക്കാര്‍ ഒന്നിലധികം തവണ ചര്‍ച്ചകള്‍ നടത്തയിരുന്നെന്ന് ധനമന്ത്രി വിശദീകരിച്ചു.
ചാര്‍ട്ടര്‍ വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും 15 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുന്നതായി ധനമന്ത്രി അറിയിച്ചു.
നോര്‍ക്ക റൂട്ട്സ് വിമാനയാത്രക്കാരുടെ ഡിമാന്‍ഡ് അഗ്രഗേഷനായി ഒരു പ്രത്യേക പോര്‍ട്ടല്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍നിന്ന് സുതാര്യമായി വാങ്ങും.
Discussion about this post