തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്യം തുടച്ചുനീക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. അതിദാരിദ്ര്യം തുടച്ചു നീക്കാൻ സർക്കാർ തിരിച്ചറിയൽ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞതായി ധനമന്ത്രി അറിയിക്കുന്നു.
സംസ്ഥാനത്തെ ഓരോ പട്ടിക വർഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നൽകുന്ന പദ്ധതി ആവിഷ്കരിക്കും. വിവിധ ഏജൻസികളുടെ പ്രതിനിധകൾ കൂടി ഉൾപ്പെടുന്ന ഒരു ജനകീയ കമ്മിറ്റി ഉപജീവന പദ്ധതികൾ തയാറാക്കുവാൻ സഹായിക്കുമെന്ന് ധനമന്ത്രി പറയുന്നു.
പദ്ധതി പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായാണ് നൽകു. ഊരുകളിൽ താമസിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ സഹായം ലഭിക്കുന്നത്. ഇതിനായി 10 കോടി രൂപയാണ് വകയിരുത്തിയത്.
Discussion about this post