തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.
സംസ്ഥാനം കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. കേരളം വളര്‍ച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറയുന്നു.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
*ഊര്‍ജ മേഖലയ്ക്ക് 1158 കോടി വകയിരുത്തി
*ഐടി മേഖലയ്ക്ക് 559 കോടി
*സ്റ്റാര്‍ട്ട്അപ്പ് മിഷന് 90.52 കോടി
*ഗ്രാമവികസനത്തിന് 6294.04 കോടി
*സംസ്ഥാന പാതകള്‍ വികസിപ്പിക്കാന്‍ 75 കോടി രൂപ
*ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 46 കോടി
*നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി.
*അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.
*കൃഷിക്കായി 971 കോടി.
*95 കോടി നെല്‍കൃഷി വികസനത്തിനായി.
*വന്യജീവി ആക്രമണം തടയാന്‍ 50 കോടി.
*കുടുംബശ്രീക്ക് 260 കോടി.
*ലൈഫ് മിഷന് 1436 കോടി.
*ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി.
*എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.
Discussion about this post