കൊട്ടാരക്കര: പോലീസ് കസ്റ്റഡിയില്‍ നിന്ന് ഗാന്ധിയന്‍ മാര്‍ഗത്തില്‍ സമരം ചെയ്യാന്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി രാഹുല്‍ ഈശ്വര്‍. വീഡിയോ സന്ദേശം വഴിയാണ് രാഹുല്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നമ്മുടെ മഹത്തരമായ ധര്‍മ്മയുദ്ധത്തിന് ഒരു കാരണവശാലും ചീത്തപ്പേര് കേള്‍പ്പിക്കരുത്. അസഭ്യം പറയുകയോ ആക്രമിക്കുകയോ ചെയ്യരുതെന്നും വീഡിയോയില്‍ പറയുന്നു.
ശബരിമലയിലെത്തിയ സ്ത്രീകളെ തടയാന്‍ ശ്രമിച്ചതിനും വനിതാ ഉദ്യോഗസ്ഥരെ കൃത്യ നിര്‍വ്വഹണത്തിന് തടസം വരുത്തിയതിനുമാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുല്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും ഇത്തരം വീഡിയോ വരുന്നതില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
നിലവില്‍ പമ്പയിലെയും നിലയ്ക്കലിലെയും അക്രമങ്ങളില്‍ മുന്നൂറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 16 കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്തതിട്ടുളളത്. കഴിഞ്ഞദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ധ വളര്‍ത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post