തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സാധാരണക്കാര്‍ക്ക് ആശ്വാസം നല്കുന്ന പദ്ധിതകളുമായി നിയമസഭയില്‍ ബജറ്റ് അവതരണം തുടങ്ങി. കേരളം വളര്‍ച്ചയുടെ പാതയില്‍ തിരിച്ചെത്തിയെന്നും വെല്ലുവിളികളെ ധീരമായി നേരിടാന്‍ സാധിച്ചുവെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആമുഖത്തില്‍ പറഞ്ഞു.
വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. റബര്‍ സബ്സിഡിക്ക് 600 കോടി രൂപയും അനുവദിച്ചു. വീട്ടുകരവും ഭൂമിയുടെ ന്യായവിലയും വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിരക്ക് വര്ധിപ്പിച്ചേക്കം. ക്ഷേമപെന്ഷന് 100 രൂപ കൂട്ടും. മോട്ടോര്‍വാഹനങ്ങളുടെ ചില നികുതികളും കൂട്ടിയേക്കാം.
ALSO READ- സംസ്ഥാന ബജറ്റ് ഇന്ന്; ക്ഷേമപെൻഷൻ കൂട്ടിയേക്കും, നികുതി വർധനവിന് സാധ്യത
കര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള ചില പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Discussion about this post