സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി കെഎൻ ബാലഗോപാൽ ആരംഭിച്ചു. നിയമസഭയിൽ തന്റെ മൂന്നാമത്തെ ബജറ്റ് അവതരണമാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നടത്തുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് കൂടിയാണിത്. ഇത്തവണയും പേപ്പർ രഹിതമായിരുന്നു ബജറ്റ് അവതരണം.
ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെ ധനമന്ത്രി കെഎൻ ബാലഗോപാൽ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കേന്ദ്രം നൽകുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. റബ്ബർ കർഷകർ പ്രതിസന്ധിയിലാകാൻ കാരണം കേന്ദ്ര നയങ്ങളാണെന്നും കേന്ദ്ര സർക്കാർ യാഥാസ്ഥിതിക നിലപാട് തുടരുന്നുവെന്നും അദ്ദേം ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനം ശ്രമിക്കുമ്പോ, കേന്ദ്ര നയങ്ങൾ തിരിച്ചടിയാകുന്നുവെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു. കേന്ദ്ര ധനനയം സംസ്ഥാന വളർച്ചയെ തടയുന്നു. കേരളം കടക്കെണിയിൽ അല്ലെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബിയുടേയും പെൻഷൻ കമ്പനിയുടേയും ബാധ്യത സംസ്ഥാനത്തിന്റെ ബാധ്യതയാക്കി. ശമ്പള പരിഷ്‌കരണം ബാധ്യത വർധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.