തിരുവനന്തപുരം: കേരാ ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്ത് സമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇതിനെ മറികടക്കാനുള്ള നിർദേശങ്ങളായിരിക്കും ബജറ്റിൽ ഉണ്ടാവുക എന്നാണ് ലഭിക്കുന്ന വിവരം. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന.
നിലവിൽ 1600 രൂപയാണ് ക്ഷേമ പെൻഷൻ. ഇത് 100 രൂപ വർധിപ്പിച്ചേക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന ബജറ്റിൽ നികുതി വർധനവ് ഉണ്ടായേക്കും. ഭൂമിയുടെ ന്യായ വില , മോട്ടോർവാഹന നികുതി എന്നിവയിൽ അടക്കം മാറ്റം വന്നേക്കും. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാന വർധന നടപടികൾക്ക് ഊന്നൽ നൽകിയേക്കും. സർക്കാർ സേവനങ്ങൾക്ക് നിരക്ക് കൂടിയേക്കും.
Discussion about this post