തിരുവനന്തപുരം: കീഴടങ്ങിയ വയനാട് സ്വദേശി മാവോയിസ്റ്റ് രാമു എന്ന ലിജേഷിന് പുനരധിവാസ പദ്ധതി പ്രകാരം വീട് നിര്‍മിച്ച് നല്കാന് മന്ത്രിസഭ തീരുമാനം. സ്ഥലം കണ്ടെത്തി വീട് നിര്‍മിക്കുന്നതിന് പരമാവധി 15 ലക്ഷം രൂപ അനുവദിക്കും.
അനുയോജ്യമായ സ്ഥലം എറണാകുളം ജില്ലാ പോലീസ് മേധാവി കലക്ടറുമായി കൂടിയാലോചിച്ച് കണ്ടെത്താന്‍ മന്ത്രിസഭായോഗം നിര്‍ദേശം നല്കി. സ്ഥലം കണ്ടെത്തിയ ശേഷം വീട് നിര്‍മ്മിക്കുന്നതിന് എറണാകുളം കലക്ടറെ ചുമതലപ്പെടുത്തി. നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിന് കലക്ടര്‍, ജില്ലാ പോലീസ് മേധാവി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നല്‍കും.
2018 മെയ് 28ന് ഇറങ്ങിയ ഉത്തരവ് പ്രകാരം കേരളത്തിലെ മാവോയിസ്റ്റ് കേഡറുകള്‍ക്കായി കീഴടങ്ങല്‍ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കീഴടങ്ങിയ ലിജേഷിന് ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.
Discussion about this post