മേപ്പയൂര്‍: വീട്ടുവളപ്പില്‍ അടക്കം ചെയ്ത മൃതദേഹം മകന്റേതല്ലെന്ന് തിരച്ചറിഞ്ഞതോടെ മകന് ദീപക്കിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു അമ്മ കനംവള്ളിക്കാവ് വടക്കേടത്തുകണ്ടി വീട്ടിലെ ശ്രീലത. നീണ്ട കാലത്തെ അന്വേഷണത്തിനൊടുവില്‍ മകനെ ജീവനോടെ തന്നെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ശ്രീലത ഇന്ന്.
മകന് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീലതയ്ക്ക് ഉറപ്പായിരുന്നു. തിക്കോടി കോടിക്കല്‍ കടപ്പുറത്തു നിന്നു ലഭിച്ച മൃതദേഹം മകന്റേതാണെന്ന് പറഞ്ഞ് അടക്കം ചെയ്തപ്പോഴും ഈ അമ്മയുടെ ഉള്ളില്‍ മകന് മരിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.
ഒടുവില്‍ മൃതദേഹം പരിശോധിച്ചപ്പോള്‍ ഡിഎന്‍എ ഫലം നെഗറ്റീവായി. ഇത് ആ അമ്മയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സൂചന നല്‍കുകയായിരുന്നു. ഉടനെ എസ്പി ഓഫിസിലെത്തി മകനെ കണ്ടെത്തണമെന്ന പരാതി വീണ്ടും നേരിട്ടു നല്കി.
തുടര്‍ന്ന് ദീപക്കിന്റെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒടുവില്‍ ഗോവയിലെ പനജിയില്‍ നിന്ന് ദീപക്കിനെ കണ്ടെത്തുകയായിരുന്നു. പയ്യോളി റജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് യുഡി ക്ലാര്‍ക്കായി വിരമിച്ച ശ്രീലതയുടെ രണ്ടു മക്കളില്‍ മൂത്തയാളാണ് ദീപക്. 2022 ജൂണ്‍ ആറിന് എറണാകുളത്തേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പുറപ്പെട്ട ദീപക്കിനെ കാണാതാവുകയായിരുന്നു.
Discussion about this post