മുതിർന്ന പൗരന്മാരുടെ നിക്ഷേപ പദ്ധതി പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തി. 60 വയസ് പിന്നിട്ട മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച നിക്ഷേപ പദ്ധതിയുടെ പരിധിയാണ് ഉയർത്തിയത്. ആദായ നികുതി വകുപ്പിന്റെ 80 സി പ്രകാരം നികുതി ഇളവ് കിട്ടുന്ന പദ്ധതിയാണ് ഇത്.
പദ്ധതിപ്രകാരം നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയായിരുന്നു. നിക്ഷേപിക്കാവുന്ന ഏറ്റവും കൂടിയ തുക നേരത്തെ 15 ലക്ഷമായിരുന്നു. ഇതാണ് 30 ലക്ഷമാക്കി ഉയർത്തിയത്. മുതിർന്ന പൗരന്മാരുടെ നിക്ഷപ പദ്ധതിയുടെ പലിശ നിരക്ക് 8% ആക്കി ഉയർത്തിയിരുന്നു.
അഞ്ച് വർഷമാണ് പദ്ധതി കാലയളവ്. നിക്ഷേപകന് വേണമെങ്കിൽ മൂന്ന് വർഷം കൂടി പദ്ധതി നീട്ടിയെടുക്കാവുന്നതാണ്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ ഈ പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.
Discussion about this post