തിരുവനന്തപുരം : കേരളത്തില്‍ ഇന്നുമുതല്‍ വൈദ്യുതി നിരക്കില്‍ വര്‍ധനവ്, യൂണിറ്റിന് 9 പൈസയാണ് കൂടുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
വൈദ്യുതി ബോര്‍ഡിന് പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ നിന്നുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 40 യൂണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല.
also read: പട്ടാപ്പകല്‍ കഴുത്തില്‍ കത്തിവെച്ച് ഭീഷണി, തട്ടിയെടുത്തത് അരലക്ഷം രൂപ, നാലംഗ സംഘം അറസ്റ്റില്‍
അതേസമയം, മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക.
കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയത് ബോര്‍ഡിന് അധിക ബാധ്യതയാണ് സൃഷ്ടിച്ചത്. ഇത് നികത്താനാണ് നിരക്ക് കൂട്ടിയത്.
Discussion about this post