മഞ്ചേരി: പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 48കാരനായ പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴയും കോടതി ഉത്തരവിട്ടിട്ടുണ്ട്. മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി കെ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയെ ഗർഭിണിയാക്കിയതിനും രക്ഷിതാവായ പ്രതി മകളെ ബലാത്സംഗംചെയ്തതിനും പല തവണ കുട്ടിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിനുമായി മൂന്നു ജീവപര്യന്തം തടവ് ആണ് വിധിച്ചത്.
കൊച്ചിയിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരു ജീവൻ റോഡിൽ പൊലിഞ്ഞു, 4 പേർക്ക് ഗുരുതര പരിക്ക്
ഇതിനുപുറമേ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് ഏഴുവർഷം കഠിനതടവ്, പിതാവായ പ്രതി പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് ഏഴുവർഷം കഠിന തടവ്, സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടുവർഷം കഠിനതടവ്, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴയടച്ചില്ലെങ്കിൽ പതിനാലര വർഷം അധിക തടവ് അനുഭവിക്കേണ്ടതായി വരും.
ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. എന്നാൽ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവാണെന്ന് കോടതി വ്യക്തമാക്കി. പിഴത്തുക കുട്ടിക്കാണ് കൈമാറേണ്ടത്. സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോടു കോടതി നിർദേശിച്ചു. 2021 മാർച്ച് മുതലാണ് കേസിന്നാസ്പദമായ സംഭവം.
മാതാവും സഹോദരങ്ങളും പുറത്തുപോകുന്ന തക്കം നോക്കി കുട്ടിയെ ഇരയാക്കിയിരുന്നത്. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നും പിതാവിന്റെ ക്രൂരതയും പുറത്ത് വന്നത്.
Discussion about this post