കൊച്ചി: പട്ടിമറ്റം വലമ്പൂർ തട്ടാംമുകളിൽ മൂന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലമ്പൂർ മൂലേക്കുഴി സ്വദേശി എം.എസ്.അഭിഷേക് ആണ് മരിച്ചത്. 21 വയസായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ടർഫിൽ കളി കഴിഞ്ഞ ശേഷം ബൈക്കിൽ മടങ്ങുകയായിരുന്നു അഭിഷേക്. ഇതിനിടെ, അഭിഷേക് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ചു.
തൊട്ടു പിന്നാലെ വന്ന ബൈക്ക് ഈ ബൈക്കുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കോലഞ്ചേരി സ്വദേശി സാബിർ (30), വലമ്പൂർ സ്വദേശികളായ അഭിജിത് മണി (20), അനിരുദ്ധ് രാജു (20), കടയിരുപ്പു സ്വദേശി മൂത്താരിയിൽ കേനസ് ബോസ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post