ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്ക് നേരെ നഗ്നതാപ്രദർശനം; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

പത്തനംതിട്ട: ഇ- സഞ്ജീവനി കൺസൾട്ടേഷനിടെ നഗ്‌നതാ പ്രദർശനം നടത്തിയ സംഭവത്തിൽ വനിതാ ഡോക്ടർ നൽകിയ പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശിയായ മുഹമ്മദ് ശുഹൈബ് ആണ് അറസ്റ്റിലായത്. ആറന്മുള പോലീസ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഇയാളെ പോലീസ് പിടികൂടിയത്.

വിവാഹം കഴിഞ്ഞ് 10 വര്‍ഷം ആയിട്ടും കുട്ടികളില്ല; സന്താനഭാഗ്യം ഉറപ്പു നല്‍കി യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു സന്യാസി

ഇ- സഞ്ജീവനി പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച പേര്, വിലാസം, ഫോൺ നമ്പർ, ഇ മെയിൽ ഐ.ഡി. എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേയ്ക്ക് എളുപ്പം എത്താൻ സാധിച്ചത്. കോന്നി മെഡിക്കൽ കോളേജിലെ മാനസികാരോഗ്യവിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് പരാതി നൽകിയത്.

Online Consultant | Bignewslive

ഇയാൾക്ക് യഥാർഥത്തിൽ രോഗമുള്ള ആളാണോ അതോ നഗ്‌നതാപ്രദർശനത്തിനായി ബോധപൂർവ്വം കൺസൾട്ടേഷന് രജിസ്റ്റർ ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. വീട്ടിലിരുന്നായിരുന്നു ഡോക്ടർ കൺസൾട്ടേഷൻ നടത്തിയത്. അതിനാലാണ് സംഭവം നടന്ന സ്ഥലമെന്ന നിലയിൽ ആറന്മുളയിൽ കേസ് രജിസ്റ്റർ ചെയ്തത്.

Exit mobile version