അമ്പലപ്പുഴ: ബൈക്ക് അപകടത്തില്‍ പരിക്ക് പറ്റി റോഡില്‍ കിടന്ന വയോധികന് രക്ഷകനായി പോലീസുകാരന്. ദേശീയപാതയില്‍ നീര്‍ക്കുന്നത്തിന് സമീപം ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. തൃശൂര്‍ സിറ്റി ഹെഡ്കോര്‍ട്ടേഴ്സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ മുനീറാണ് രക്ഷനായി എത്തിയത്.
എറണാകുളത്ത് നിന്നും ബൈക്കില്‍ കൊട്ടാരക്കരയിലേക്ക് തനിച്ച് യാത്ര ചെയ്ത പാലാരിവട്ടം സ്വദേശി ജോണ്‍ തോമസാണ് (62) ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട് റോഡില്‍ കിടന്നത്.
അതിരാവിലെ ആയിരുന്നതിനാല്‍ റോഡില്‍ മറ്റാരും ഇല്ലായിരുന്നു. അതേസമയം ഇതുവഴി എത്തിയ നീര്‍ക്കുന്നം സ്വദേശിയും പോലീസ് ഓഫീസറായ മുനീര്‍ പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.
ബന്ധുക്കളെ അറിയിച്ചതിന് ശേഷം അവര്‍ എത്തുന്നത് വരെ പരിചരിക്കുകയും ചെയ്തു. മുഖത്ത് പരിക്കേറ്റ ജോണിനെ ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.
Discussion about this post