ആലപ്പുഴ: പോലീസുദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു.
യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എസ്ഐ സുരേഷ് കുമാറിന്റെ വടക്ക് ചേപ്പാട് കന്നിമേല്‍ സാരംഗിയില്‍ വീടിനോട് ചേര്‍ന്നാണ് സൂരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: കോവളത്തെ ബൈക്ക് അപകടം: റേസിങിന് തെളിവില്ല: വീട്ടമ്മയുടെ മരണ കാരണം അശ്രദ്ധമായി റോഡ് മുറിച്ച് കടന്നത്
എസ്ഐയുടെ മകളുടെ സഹപാഠിയാണ് മരിച്ച സൂരജ്. കഴിഞ്ഞദിവസം രാത്രി 10ന് സൂരജ് എസ്ഐയുടെ വീട്ടില്‍ എത്തുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. സംഭവസമയം എസ്ഐയുടെ വീട്ടില്‍ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുളളു.
സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയാണ് സുരേഷ് കുമാര്‍.
Discussion about this post