ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല, അത് മനുഷ്യർ സൃഷ്ടിച്ച നിയമം; ഐശ്വര്യ രാജേഷ്

Aishwarya Rajesh | Bignewslive

ആർത്തവ സമയത്ത് സ്ത്രീകൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതിൽ പ്രതികരണവുമായി നടി ഐശ്വര്യ രാജേഷ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു താരം. ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഒരു ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല. അത് മനുഷ്യർ സൃഷ്ടിച്ച നിയമങ്ങൾ മാത്രമാണ്.

എന്റെ പണം തിരികെ തരൂ… മകളുടെ വിവാഹത്തിന് 1 കോടി വേണം: കടക്കാരുടെ പേരുകള്‍ എഴുതി വച്ച്, ഭാര്യയെ കൊന്ന് ജീവനൊടുക്കിയ വ്യവസായിയുടെ കുറിപ്പ്

നമ്മൾ എന്ത് കഴിക്കണം, എന്ത് ചെയ്യണം എന്നത് ഒരു ദൈവവും പറഞ്ഞിട്ടില്ലെന്ന് ഐശ്വര്യ പറയുന്നു. മലയാളത്തിൽ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് താരം തന്റെ നിലപാട് അറിയിച്ചത്. ദൈവത്തിന്റെ കണ്ണിൽ ആണെന്നോ പെണ്ണെന്നോ വത്യസമില്ല.

അതുപോലെ സ്ത്രീകളുടെ ജീവിതം അടുക്കളയിൽ അവസാനിക്കാനുള്ളതല്ല, അവരുടെ കഴിവുകളും പ്രകടമാക്കാനുള്ളതാണ്. ദൈവത്തിന് സ്ത്രീ-പുരുഷ വ്യത്യാസമില്ല. ഒരു ദൈവവും ആളുകൾ ക്ഷേത്രത്തിൽ എത്തുന്നതിന് ഒരു മാനദണ്ഡവും വച്ചിട്ടില്ല. ഇതെല്ലാം മനുഷ്യരുണ്ടാക്കിയ ചട്ടങ്ങളാണ്. ശബരിമല മാത്രമല്ല, ഒരു ക്ഷേത്രത്തിലും സ്ത്രീകൾ പ്രവേശിക്കുന്നതിൽ ദൈവത്തിന് എതിർപ്പുണ്ടാകില്ലെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു.

Exit mobile version