പേരാവൂർ: ചിൽഡ്രൻസ് ഹോമിൽ വളർന്ന ആര്യയ്ക്കും ബിജുവിനും ഇടയിൽ ഇനി അനാഥത്വം ഇല്ല. പരസ്പരം തുണയായി ഇനി ഇവർ ജീവിക്കും. അനാഥാലയത്തിൽ മൊട്ടിട്ട പ്രണയം സഫലമായ സന്തോഷത്തിലാണ് ഇപ്പോൾ ഇവർ. കഴിഞ്ഞദിവസം പേരാവൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ വെച്ചാണ് ആര്യയും ബിജുവും വിവാഹിതരായത്.
വിവാഹ നിശ്ചയം കഴിഞ്ഞ് തിരിച്ചെത്തിയത് 10 ദിവസം മുമ്പ്, മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം
എറണാകുളം സർക്കാർ ചിൽഡ്രന്‍സ് ഹോമിൽ വളർന്ന ആര്യയും കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ വളർന്ന ബിജുവും ആദ്യമായി കാണുന്നത് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നടന്ന ഒരു ചടങ്ങിനിടെയാണ്. ഇരുവരും പരിചയപ്പെട്ടു, സുഹൃത്തുക്കളായി, സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. 18 വയസ്സ് പൂർത്തിയായതോടെ തൊഴിൽതേടി ബിജു പേരാവൂർ കുനിത്തലയിലെത്തി ടൈൽസ് പണിയിലേക്ക് തിരിഞ്ഞു.
നാല് വർഷമായി കുനിത്തലയിൽ വാടക വീടെടുത്താണ് ബിജു കഴിയുന്നത്. ആര്യയുമായുള്ള ബന്ധം സുഹൃത്തുക്കളോട് പങ്കുവെച്ചതോടെ ഇരുവരെയും ഒന്നിപ്പിക്കാൻ നാട്ടുകാരും മുന്നിട്ടിറങ്ങുകയായിരുന്നു. കുനിത്തല സ്വദേശികളായ സി. സനീഷ്, ബിനു മങ്ങംമുണ്ട, സുനീഷ് നന്ത്യത്ത്, സനൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വിവാഹം നടത്തിയത്.
Discussion about this post