തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ വിഷയത്തോട് പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. എന്തൊക്കെയായിരുന്നു വീരവാദം… മലപ്പുറം കത്തി, അമ്പും വില്ലും, മിഷ്യന്‍ഗണ്ണ്, ഒലക്കേന്റ മൂട്….എന്നിട്ടിപ്പോ എന്തായി ?രണ്ടു പെണ്ണുങ്ങള് ശബരിമലയില്‍ കയറി,തൊഴുതു, ഒന്നും സംഭവിച്ചില്ലയെന്ന് സുനിതാ ദേവദാസ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.
ഒരു ആചാരം ലംഘിച്ചിട്ടും അവിടെ ഒന്നും സംഭവിച്ചിട്ടില്ല ഒരു മലയും ഇടിഞ്ഞു വീണിട്ടില്ലയെന്നും സുനിത വീഡിയോയില്‍ പറയുന്നു. പിണറായിക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്…കാരണം ആത്മാഭിമാനമുള്ള ഓരോ പെണ്ണിന് വേണ്ടിയാണ് പിണറായി മതില് കെട്ടിയതും ഇവരെ മല ചവിട്ടിച്ചതുമെന്ന് സുനിതാ ദേവദാസ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘എന്തൊക്കെയായിരുന്നു വീരവാദം… മലപ്പുറം കത്തി, അമ്പും വില്ലും, മിഷ്യന്‍ഗണ്ണ്, ഒലക്കേന്റ മൂട്….എന്നിട്ടിപ്പോ എന്തായി ?രണ്ടു പെണ്ണുങ്ങള് ശബരിമലയില്‍ കയറി . തൊഴുതു. ഒന്നും സംഭവിച്ചില്ല .ഞങ്ങള്‍ മതില് കെട്ടി ബിന്ദുവും കനകയും മലചവിട്ടി പിണറായിക്ക് ബിഗ് സല്യൂട്ട്’
Discussion about this post