ബൈക്ക് റേസിങ്ങിനിടെ അപകടം; വഴിയാത്രക്കാരിയായ വീട്ടമ്മയ്ക്ക് പിന്നാലെ ബൈക്കോടിച്ച യുവാവും മരിച്ചു

തിരുവനന്തപുരം: ബൈക്ക് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കോവളത്താണ് സംഭവം. അപകടത്തില്‍ പരിക്കേറ്റ് സ്ത്രൂ രാവിലെ മരിച്ചിരുന്നു.

death| bignewslive

ബൈക്ക് യാത്രികനായ പൊട്ടക്കുഴി സ്വദേശി അരവിന്ദ് ആണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്. 25 വയസാണ്. കോവളത്ത് ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു.

also read: ബൈക്കില്‍ നിന്നും തെറിച്ച് വീണ് പരിക്കേറ്റ് യുവതി റോഡില്‍, രക്ഷകനായെത്തി മന്ത്രി റോഷി അഗസ്റ്റിന്‍

ഗുരുതരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. വാഴമുട്ടം സ്വദേശി സന്ധ്യ ആണ് മരിച്ചത്. അമ്പത്തിയ#്ച് വയസ്സായിരുന്നു. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

also read: ഭാഷയുടേയും സംസ്‌കാരത്തിന്റേയും അതിര്‍ വരമ്പുകള്‍ ഭേദിച്ച്, പങ്കാളിയെ തേടി കടല്‍കടന്ന് ഇന്ത്യയിലെത്തി സ്വീഡിഷ് പെണ്‍ക്കുട്ടി; പതിനൊന്ന് വര്‍ഷത്തെ പ്രണയസാഫല്യം

അതേസമയം അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അപകടത്തെക്കുറിച്ച് മോട്ടോര്‍ഹന വകുപ്പ് പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി മേഖലയില്‍ റേസിങ് നടക്കാറില്ലെന്നും ആന്റണി രാജു.

death| bignewslive

Exit mobile version