വെമ്പായം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്. വെമ്പായത്തിന് സമീപം വേറ്റിനാട് അപകടത്തില്‍പെട്ട യുവതിയെ തന്റെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ വീണുകിടക്കുകയായിരുന്നു. എന്നാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അതുവഴി വന്ന മറ്റ് വാഹനത്തിലെ യാത്രക്കാര്‍ ആരുംതയ്യാറായില്ല. പലരും കണ്ടില്ലെന്ന് നടിച്ചു.
അതുവഴി പോയ മന്ത്രി റോഡില്‍ വീണുകിടക്കുന്ന യുവതിയെ കണ്ടതോടെ വാഹനം നിര്‍ത്തി ഇറങ്ങുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ഒപ്പമുണ്ടായിരുന്ന പൈലറ്റ് വാഹനത്തിലെ പൊലീസുകാരോട് നിര്‍ദേശിച്ചു.
യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷം മന്ത്രി പൈലറ്റ് ഇല്ലാതെയാണ് തിരുവല്ല വെണ്ണിക്കുളത്തേക്ക് യാത്ര തുടര്‍ന്നത്.
Discussion about this post