തിരുവനന്തപുരം: കോവളത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഴമുട്ടം സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ബൈക്ക് റേസിങ്ങിനിടെ വഴിയാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റേസിങ് സംഘത്തിലെ യുവാവിനും പരുക്കേറ്റു. തിരുവല്ലം-കോവളം ബൈപ്പാസില്‍ രാവിലൊണ് സംഭവം. ഈ ഭാഗത്ത് ഞായറാഴ്ച ദിവസങ്ങളില്‍ സ്ഥിരമായി യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുക പതിവാണെന്നു നാട്ടുകാര്‍ പറഞ്ഞു.
അതേസമയം, ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി പ്രിന്‍സി, ഇവരുടെ അഞ്ച് വയസ്സുള്ള മകന് അഭിറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെ കൈരളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പ്രിന്‍സി തന്റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മമ്മിയൂര്‍ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം. ബംഗളൂരുവില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയവരുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ഈ കാറില്‍ തന്നെ പരിക്കേറ്റവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു.
Discussion about this post