കൂടെ ജീവിക്കാന്‍ താല്‍പര്യമില്ല; കാമുകനൊപ്പം പോവുകയാണെന്ന് ഭാര്യ; ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാണാനില്ലെന്ന് പരാതി നല്‍കി ഭര്‍ത്താവ്; ഒടുവില്‍ പിടിയില്‍

കാലടി: ഭാര്യയെ ശാവ്‌സാംമുട്ടിച്ച് കൊലപ്പെടുത്തി കാണാനില്ലെന്ന് വ്യാജ പരാതി നല്‍കിയ യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞൂരില്‍ താമസിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിനി രത്‌നാവതിയെ(35)യാണ് ഭര്‍ത്താവ് മഹേഷ്‌കുമാര്‍ (37) ശ്വാസംമുട്ടിച്ചുകൊന്നത്. തമിഴ്‌നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവ് സ്വദേശിനിയാണ് രത്‌നാവതി.

കുടുംബ ജീവിതത്തിലെ അസ്വാരസ്യമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് കൊലപാതകം നടന്നത്. പിന്നാലെ ഭാര്യയെ കാണുന്നില്ലെന്നു പറഞ്ഞ് മഹേഷ്‌കുമാര്‍ കാലടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം വെളിപ്പെട്ടത്.

വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഞ്ഞൂരില്‍ എത്തിയ കൂലിപ്പണിക്കാരനാണ് മഹേഷ്‌കുമാര്‍. എട്ടുവര്‍ഷം മുന്‍പാണ് രത്‌നാവതിയെ വിവാഹം കഴിച്ചത്. കാഞ്ഞൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇരുവരും. ഇതിനിടെ മഹേഷ് കുമാറുമായി ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രത്‌നാവതി പറഞ്ഞിരുന്നു.

പൊങ്കല്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും രത്‌നാവതിയെ മഹേഷ്‌കുമാര്‍ കാഞ്ഞൂരിലേക്ക് തിരിച്ച് കൊണ്ടുവന്നിരുന്നു. വെള്ളിയാഴ്ച കാഞ്ഞൂരില്‍ എത്തിയപ്പോഴും തനിക്ക് കാമുകനൊപ്പം പോവാനാണ് ആഗ്രഹമെന്ന് രത്‌നാവതി ആവര്‍ത്തിച്ചു. ഇതോടെ പ്രകോപിതനായ മഹേഷ് വീടിനടുത്തുള്ള ജാതി തോട്ടത്തിലേക്ക് രത്‌നാവതിയെ എത്തിച്ച് തുണി മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

also read- കോഴിക്കൂട്ടിൽ കൈ കുരുങ്ങി പരിക്കേറ്റ് കിടന്നത് ആറ് മണിക്കൂർ; മണ്ണാർക്കാട് പുലി ഹൃദയാഘാതം വന്ന് ചത്തു

മഹേഷ്‌കുമാറിന്റെ മൂന്നാം വിവാഹം ആണിത്. ആദ്യവിവാഹത്തില്‍ 20 വയസ്സുള്ള കുട്ടിയുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Exit mobile version