കോഴിക്കോട്: അയ്യപ്പ കര്‍മ്മ സമിതിയും എഎച്ച്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബസ്, ഓട്ടോ തൊഴിലാളികളും ബഹിഷ്‌കരിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 96 ഓളം സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു.
നേരത്തെ കടകള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നാസറുദ്ദീന്‍ പറഞ്ഞിരുന്നു.
വരും ദിവസങ്ങളില്‍ ആര് ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും വയനാട് ജില്ലയിലെ മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ പ്രത്യേക അറിയിപ്പും വന്നിട്ടുണ്ട്.