കൊച്ചി:കാലടിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ ലൈം ഗി കാതിക്രമം നടത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊ ലപാതകത്തിന് കാരണം ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
മുപ്പത്തിയഞ്ചുകാരിയായ തമിഴ്നാട് തെങ്കാശി സ്വദേശിനി രത്നവല്ലി യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് മഹേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാര്യയുടെ കൊ ല പാതകത്തിന് ശേഷം രത്നവല്ലിയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പോലീസിനെ സമീപിച്ചിരുന്നു.
Also Read: മാളികപ്പുറം സിനിമയിൽ അഭിനയിച്ചു; ഉണ്ണി മുകുന്ദന് വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്കാരം
എന്നാല്‍ സംശയം തോന്നിയ പോലീസ് ഇയാള്‍ക്കൊപ്പം വീട്ടിലെത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയും തൊട്ടടുത്തുള്ള ജാതിത്തോട്ടത്തില്‍ ഭാര്യയുടെ മൃതദേഹമുണ്ടെന്ന് പോലീസിനോട് പറയുകയും ചെയ്തു.
നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം ലൈംഗിക അതിക്രമവും നടത്തി.മഹേഷ് കുമാറിന്റെ മൂന്നാം ഭാര്യയാണ് രത്നവല്ലി. ഈ ബന്ധത്തില്‍ കുട്ടികളുണ്ടായിരുന്നില്ല. പ്രതിയ്ക്ക് ഇരുപത് വയസുള്ള ഒരു മകളുണ്ട്. അടുത്തിടെയാണ് ഇയാളും രത്നവല്ലിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്.
തനിക്ക് ദാമ്പത്യം തുടരാന്‍ താത്പര്യമില്ലെന്ന് രത്നവല്ലി പ്രതിയോട് പറഞ്ഞിരുന്നു. താന്‍ സേലം സ്വദേശിയായ മുത്തുവിനൊപ്പം പോകുകയാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും രത്നവല്ലി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ക്ഷുഭിതനായ മഹേഷ് രത്നവല്ലിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post