കോട്ടയം: കൈക്കൂലി കേസിൽ മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇ.ടി.അജിത് കുമാർ വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. 20,000 രൂപയും ഒരു കുപ്പി സ്‌കോച്ച് വിസ്‌കിയും ആണ് അജിത് കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
മലയാളി പ്രവാസി വ്യവസായിയുടെ പ്രോജക്ടിനു പെർമിറ്റ് നൽകുന്നതിന് വേണ്ടിയാണ് കൈക്കൂലിയായി പണവും മദ്യവും അജിത് ആവശ്യപ്പെട്ടത്. കോട്ടയം വിജിലൻസ് യൂണിസ്റ്റ് ആണ് അജിത് കുമാറിനെ പിടികൂടിയത്. പ്രതിയുടെ പക്കലിൽ നിന്നും പണവും മദ്യവും വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്.