വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥന്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ പോലീസുകാരന്‍ കാഞ്ഞങ്ങാട്ട് അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശി പിവി പ്രദീപനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഇയാള്‍.

വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ കടന്നുപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. മാനഹാനി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കാഞ്ഞങ്ങാട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.

മുന്‍പും സമാനമായ കേസില്‍ ഇയാള്‍ ആരോപണവിധേയനായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇയാള്‍ മുന്‍പ് ഉള്‍പ്പെട്ടിരുന്നത്. വീട്ടില്‍ അതിക്രമിച്ച കയറി സ്ത്രീകളോട് മോശമായി പെരുമാറിയ സംഭവത്തിലാണ് രണ്ടു കേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Exit mobile version