കോട്ടയം: സിവിൽ സർവീസിൽ മികച്ച റാങ്ക് നേടി നാടിന് തന്നെ ആര്യ ആർ. നായരും, ന്യൂഡൽഹി സ്വദേശിയും അഹമ്മദാബാദിൽ എസ്.എസ്.പി.യിലുള്ള ശിവം ത്യാഗിയും വിവാഹിതരായി. പാമ്പാടി സബ് രജിസ്ട്രാർ ഓഫീസിൽ സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.
ലളിതമായ രീതിയിൽ വിവാഹം നടത്തിയതിന് പുറമെ, അർഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകൾ കൂടി ഏറ്റെടുത്ത് ഈ ഉദ്യോഗസ്ഥ ദമ്പതികൾ മികച്ച മാതൃകയാവുകയാണ്. ഇരുവരും ഒരുമിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹം ലളിതമായി നടത്തിയത്.
വാഴൂർ പുണ്യം ബാലഭവനിലെ 20 വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവാണ് ഇരുവരും ഏറ്റെടുത്തത്. നാഗ്പുരിൽ ഐ.ആർ.എസിൽ സിവിൽ സർവീസിന്റെ പരിശീലനത്തിലാണ് ആര്യ. ഏപ്രിലോടെ സർവീസിൽ പ്രവേശിക്കും. അഹമ്മദാബാദിൽ ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സൂപ്രണ്ടാണ് ശിവം ത്യാഗി.
Discussion about this post