മൂക്കിലൂടെ നല്‍കുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി; ഏത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഉപയോഗിക്കാം

ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി പുറത്തിറക്കുന്ന നേസല്‍ കോവിഡ് വാക്സിന്‍ റിപബ്ലിക് ദിനത്തില്‍വിപണിയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്നാണ് ഈ വാക്‌സിന്‍ പുറത്തിറക്കിയത്.

മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മ്മിക്കുന്നത്. ഇത് രണ്ട് ഡോസായും ബൂസ്റ്റര്‍ ഡോസായും സ്വീകരിക്കാവുന്നതാണ്.

കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്.

ALSO READ- അമ്മയുടെ ചികിത്സയ്ക്കിടെ 12 വയസുകാരനെ പാലക്കാട് നിന്നും കാണാതായി;15 വര്‍ഷത്തിന് ശേഷം കോഴിക്കോട് നിന്നും കണ്ടെത്തി

ഏത് വാക്സിനെടുത്ത 18 വയസ് പൂര്‍ത്തിയായവര്‍ക്കും ബൂസ്റ്റര്‍ ഡോസായി ഈ വാക്സിന്‍ സ്വീകരിക്കാം. 28 ദിവസത്തെ ഇടവേളയിലാണ് ആദ്യ രണ്ട് ഡോസുകള്‍ എടുക്കേണ്ടത്. ൃ

Exit mobile version