തിരുവനന്തപുരം: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന് അറിയിച്ചു.
ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉള്‍പ്പെടെ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കാന്‍ അടിയന്തര യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ആനകളെ നിരീക്ഷിക്കാന്‍ പോയ വാച്ചര്‍മാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഫോറസ്റ്റ് വാച്ചര്‍ ശക്തിവേല്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
കാട്ടാനകളെ തന്ത്രപൂര്‍വ്വം ജനവാസ മേഖലകളില്‍ നിന്ന് കാട്ടിലേക്ക് തിരിച്ചയക്കുന്നതിന് വിദഗ്ധനായ ദീര്‍ഘകാലത്തെ അനുഭവ പരിചയമുള്ള ഒരു വാച്ചറെയാണ് വനംവകുപ്പിന് നഷ്ടമായിരിക്കുന്നത്. മരിച്ച ശക്തിവേലിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ടെന്നും ഇതില്‍ അഞ്ച് ലക്ഷം രൂപ നാളെത്തന്നെ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ബാക്കി അഞ്ച് ലക്ഷം രൂപ അവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്കും അഞ്ച് ലക്ഷം വനം വകുപ്പ് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സില്‍ നിന്നും നല്‍കും.
വനംവകുപ്പിന്റെ ദ്രുതകര്‍മ സേനാ വിപുലീകരണം ഉടനെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്. ആര് ആര് ടി വിപുലീകരണം ധനവകുപ്പിന്റെ പരിഗണനയിലാണ്. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചറുടെ കുടുംബത്തിന് ആശ്രിത നിയമനം നല്‍കും. നഷ്ടപരിഹാരം രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്നും വന്യമൃഗങ്ങള്‍ തുടര്‍ച്ചയായി നാട്ടിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് വിദഗ്ധ പഠനം ആവശ്യമെന്നും മന്ത്രി പറഞ്ഞു.
Discussion about this post