തിരൂര്‍: മതസൗഹാര്‍ദം വിളിച്ചോതുന്ന കാഴ്ചകള്‍ മലപ്പുറത്തിന് പുത്തരിയല്ല. മലപ്പുറത്തിന്റെ മതമൈത്രി വീണ്ടും ഊട്ടിയുറപ്പിച്ച് കൊണ്ട് ഏഴൂര്‍ ശ്രീ കൊറ്റംകുളങ്ങര ശിവ ഭഗവതി ക്ഷേത്രോത്സവവും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. ക്ഷേത്രോത്സവ സംഘാടകര്‍ ഉള്‍പ്പെടെ മറ്റ് മതസ്ഥരെ കൊണ്ട് വ്യത്യസ്ഥമായ ഉത്സവത്തിലെ സമൂഹ സദ്യയിലും വിവിധ മതനേതാക്കള്‍ പങ്കെടുത്തു എന്നതാണ് പ്രത്യേകത.
പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍, അമൃതാനന്ദമയി മഠാധിപതി അതുല്യമൃത പ്രാണ, തിരൂര്‍ സെന്റ് മേരിസ് ചര്‍ച്ചിലെ വികാരി സെബാസ്റ്റ്യന്‍ വടക്കേതില്‍, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ എ.പി. നസീമ, വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, ഗായകന്‍ ഫിറോസ് ബാബു, ഗഫൂര്‍ പി. ലില്ലീസ്, രമ ഷാജി, എ.കെ. സൈതലികുട്ടി തുടങ്ങി നിരവധിപേര്‍ സമൂഹ സദ്യയില്‍ പങ്കെടുത്തു. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മാടമന ശ്രീധരന്‍ നമ്പൂതിരി മുഖ്യകര്‍മികത്വം വഹിച്ചു.
Discussion about this post