തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ലെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച തന്ത്രിയുടെ നടപടിക്കെതിരെ കോടിയേരി രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഇവരുടെ വിമര്‍ശനം.
തന്ത്രിക്ക് ഇഷ്ടമുള്ളപ്പോള്‍ നട അടക്കും അല്ലാതെ ശബരിമല കോടിയേരിയുടെ തറവാട്ട് സ്വത്തല്ല എന്നായിരുന്നു ശോഭ സുരേന്ദ്രന് ഉന്നയിച്ചത്. ആചാരം ലംഘിക്കാന്‍ കൂട്ടു നിന്ന മുഖ്യമന്ത്രി അയ്യപ്പ വിശ്വാസികളെ ചതിച്ചുവെന്നാണ് അവര്‍ ആരോപിച്ചത്.
മുന്‍പ് ദര്‍ശനത്തിന് ശ്രമിച്ച് പരാജയപ്പെട്ട കനകദുര്‍ഗയും ബിന്ദുവുമാണ് ഇന്ന് പുലര്‍ച്ചെ 3.45ഓടെ സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിരുന്നു.
Discussion about this post