തിരുവന്തപുരം: ബിബിസി ചാനല്‍ പുറത്തിറക്കിയ 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററിക്ക് എതിരായ നിലപാടെടുത്ത് അനില്‍ ആന്റണി രാജിവെച്ചു.
കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററിക്ക് പ്രദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനെ എതിര്‍ത്ത് ഡോക്യുമെന്ററിയെ എതിര്‍ക്കുന്ന നിലപാട് അനില്‍ ആന്റണി സ്വീകരിച്ചത്.
ഈ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ് കെപിസിസി ഡിജിറ്റില്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ നാഷനല്‍ കോഡിനേറ്ററുമായ അനില്‍ ആന്റണി പാര്‍ട്ടിയിലെ പദവികളില്‍നിന്ന് രാജിവച്ചത്. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനില്‍ വെളിപ്പെടുത്തിയത്.
അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണെന്നാണ് അനില്‍ ആന്റണി രാജി പ്രഖ്യാപിച്ചുകൊണ്ട് കുറ്റപ്പെടുത്തുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകനാണ് അനില്‍ കെ ആന്റണി.
അനില്‍ ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് കോണ്‍ഗ്രസില്‍ വന്‍ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവര്‍ ബിബിസിയുടെ വീക്ഷണത്തിനു മുന്‍തൂക്കം നല്‍കുന്നത് അപകടകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നും ഒക്കെയായിരുന്നു അനിലിന്റെ അഭിപ്രായം.
അനിലിന്റെ നിലപാട് തള്ളി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു. അതേസമയം, ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കു പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്.
Discussion about this post