കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. അഭിഭാഷകനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ജാമ്യമാണ് കോടതി റദ്ദാക്കിയത്.
ആര്‍ഷോ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയടക്കം ആര്‍ഷോ ലംഘിച്ചെന്നാണ് പോലീസ് റിപ്പോര്‍ട്ട്.
കേസില്‍ ഒന്നരമാസത്തോളം ജയിലില്‍ കഴിഞ്ഞിതിന് ശേഷം ആയിരുന്നു ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെ വീണ്ടും അറസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.
Discussion about this post