‘കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകരിക്കട്ടെ’; ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷുറന്‍സ് തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി ദമ്പതികള്‍, മാതൃക

തൃശ്ശൂര്‍: ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷൂറന്‍സ് തുക നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായി മാറ്റിവച്ച് ദമ്പതികള്‍. തൃശൂര്‍ ജില്ലയിലെ അയ്യന്തോളിലെ ദമ്പതികളാണ് നന്മ ചെയ്ത് മാതൃകയായത്.

അംബുജാക്ഷന്‍ പിള്ളയും ഭാര്യ രാധമ്മയുമാണ് ഏകമകന്‍ ശ്രീജിത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ലഭിച്ച പത്തു ലക്ഷം രൂപ നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായി മാറ്റിവച്ചത്. മുപ്പത്തിമൂന്നാം വയസിലാണ് ശ്രീജിത്ത് ബൈക്ക് മരത്തിലിടിച്ച് മരിച്ചത്.

Also Read: ശ്രീനന്ദയുടെത് വിഷം കഴിച്ചുള്ള ആത്മഹത്യയല്ല, മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാരായണി ജീവനൊടുക്കിയത്; കൊലപാതകം സ്ഥിരീകരിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീജിത്ത് കൃഷിവകുപ്പിലെ ജീവനക്കാരനായിരുന്നു. 93 ഉം 85 ഉം വയസ്സുള്ള ശ്രീജിത്തിന്റെ മാതാപിതാക്കള്‍ മൂന്നു സെന്റ് പുറംമ്പോക്ക് ഭൂമിയിലാണ് താമസം. പത്തു ലക്ഷം രൂപയാണ് ഇന്‍ഷൂറന്‍സ് തുകയായി കിട്ടിയത്. ഈ തുക ഇവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി മാറ്റിയില്ല.

also read: ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്‌തേക്കും

ദമ്പതികള്‍ക്ക് വേണമെങ്കില്‍ ഈ തുക അടച്ചുറപ്പുള്ള വീട് പണിയാന്‍ മാറ്റാമായിരുന്നു. എന്നാല്‍ ഇവര്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ട്രസ്റ്റുണ്ടാക്കി വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിതരണം ചെയ്യുകയായിരുന്നു. ശ്രീജിത്ത് അംബുജാക്ഷന്‍ സ്മാരക ട്രസ്റ്റിലൂടെ എല്ലാ വര്‍ഷവും എസ്.എസ്.എല്‍.സിയ്ക്കു ഫുള്‍ എ പ്ലസ് കിട്ടുന്ന നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അയ്യായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തുവരികയാണ്.

പ്രതിവര്‍ഷം ഇരുപതു വിദ്യാര്‍ഥികള്‍ക്ക് ഈ തുക നല്കും. ഇന്‍ഷൂറന്‍സായി കിട്ടിയ തുക ബാങ്കില്‍ നിക്ഷേപിച്ച് കിട്ടുന്ന പലിശ ഉപയോഗിച്ചാണ് ദമ്പതികള്‍ പഠന സഹായം ചെയ്യുന്നത്.

Exit mobile version