കാസര്‍ഗോഡ്: കാസര്‍കോട് അമ്മയേയും മകളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), പതിമൂന്നുവയസ്സുകാരിയായ മകള്‍ ശ്രീനന്ദ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
ടൂറിസ്റ്റ് ബസില്‍ ജോലി ചെയ്യുകയായിരുന്നു നാരായണിയുടെ ഭര്‍ത്താവ് ചന്ദ്രന്. ചന്ദ്രന് ഊട്ടിയിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം.
നാരായണിയേയും മകളെയും ചന്ദ്രന് ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ സുഹൃത്തിനെ വീട്ടിലേകക്് വിടുകയായിരുന്നു.
also read: ‘പശുവിന്റെ ഒരു തുള്ളി രക്തം വീഴാത്ത ദിവസം എല്ലാ പ്രശ്നങ്ങളും തീരും’; ഗുജറാത്ത് കോടതി
അപ്പോഴാണ് മരണവിവരം അറിയുന്നത്. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്ത് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Discussion about this post