പാലക്കാട്: പാലക്കാട് ധോണിയിലെ നാട്ടുകാരെ നാലുവര്‍ഷത്തോളമായി വിറപ്പിച്ച കാട്ടുകൊമ്പന്‍ പാലക്കാട് ടസ്‌കര്‍ സെവന് പുതിയ പേര് നല്‍കി വനം മന്ത്രി എ കെ ശശീന്ദ്രന്‍. പിടി സെവന്‍ ഇനി മുതല്‍ ധോണി എന്ന പേരില്‍ അറിയപ്പെടുമെന്ന് മന്ത്രി അറിയിച്ചു.
കാലങ്ങളായി ധോണിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തിയ കാട്ടുകൊമ്പനെ ഇന്നാണ് പിടികൂടിയത്. 72 അംഗ ദൗത്യസംഘം രാവിലെ ഏഴ് മൂന്നിന് മയക്കുവെടിവെച്ച ഒറ്റയാനെ മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പില്‍ എത്തിച്ചത്.
also read:നിക്ഷേപ തട്ടിപ്പ് കേസ്, ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തന്‍ സ്വാതി റഹിം അറസ്റ്റില്‍
ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ചത്. അമ്പത് മീറ്റര്‍ അകലെനിന്ന് ആനയുടെ ചെവിക്ക് പിന്നിലേക്കാണ് മയക്കുവെടി ഉതിര്‍ത്തത്. മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ പിടി സെവനെ കൂട്ടിലേക്ക് മാറ്റും.