മകന്റെ വിവാഹദിനത്തില്‍ പ്രളയം ദുരിതം പകര്‍ന്ന ഒരു വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സമ്മാനം, സ്വപ്‌നഭവനം പണിത് നല്‍കി ദമ്പതികള്‍

മുണ്ടക്കയം : മകന്റെ വിവാഹദിനത്തില്‍ പ്രളയം ദുരിതം പകര്‍ന്ന ഒരു വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് സ്വപ്‌ന ഭവനം സമ്മാനമായി നല്‍കാനൊരുങ്ങി ദമ്പതികള്‍. ഷാസ് നികുഞ്ജത്തില്‍ ഷാജി ഷാസ്, അനിത ഷാജി ദമ്പതികളാണ് മകന്‍ അക്ഷയ് രോഹിത് ഷായുടെ വിവാഹദിനത്തില്‍ പാവപ്പെട്ട കുടുംബത്തിന് കൈത്താങ്ങാവുന്നത്.

നാളയാണ് അധ്യാപകനായ അക്ഷയ്യുടെ വിവാഹം. ചങ്ങനാശേരി പായിപ്പാട് തിരുവഞ്ചിയില്‍ മധുസൂദന പണിക്കര്‍ രത്‌ന ദമ്പതികളുടെ മകള്‍ ഡോ. ആര്യയാണ് അക്ഷയ്യുടെ വധു. അക്ഷയ് ആര്യയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്ന ചടങ്ങിന് ഒപ്പം വീടിന്റെ താക്കോല്‍ ദാനവും നടക്കും.

also read: ധോണിയിലെ നാട്ടുകാരെ വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ തളച്ചു, ഇനി കൂട്ടിലേക്ക്

പ്രളയത്തില്‍ ഒഴുക്കില്‍ പെട്ട് മരിച്ച കുഴിമാവ് അമ്പലവീട്ടില്‍ ദീപുവിന്റെ കുടുംബത്തിനാണ് വീട് നല്‍കുന്നത്. അഞ്ചുലക്ഷം രൂപ മുടക്കിയാണ് വീടുപണിതത്. ദീപുവിന്റെ ഭാര്യ അങ്കണവാടി ജീവനക്കാരിയായ ഷിജി, രണ്ട് പെണ്‍മക്കള്‍, അമ്മ എന്നിവര്‍ കഴിഞ്ഞിരുന്ന അടച്ചുറപ്പില്ലാത്ത ഇടിഞ്ഞു വീഴാറായ വീടിനു പകരം എല്ലാ സൗകര്യവും ഉള്ള വീടാണ് നിര്‍മിച്ചിരിക്കുന്നത്.

also read: ഓണം ബംപറടിച്ച് കോടീശ്വരനായ അനൂപ് ഇനി ലോട്ടറിക്കച്ചവടത്തിലേക്ക്, ഭാഗ്യവാന്റെ കൈയ്യില്‍ നിന്നും ലോട്ടറി വാങ്ങാന്‍ ഒഴുകിയെത്തി ജനങ്ങള്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിവാഹ വേദിയായ തെള്ളകം ഡിഎംസിസി കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് ദീപുവിന് താക്കോല്‍ കൈമാറും.കോരുത്തോട് സികെഎം സ്‌കൂളിലെ അധ്യാപകനാണ് അക്ഷയ് രോഹിത് ഷാ. മാതാവ് അനിത ഷാജിയും സഹോദരി ആര്‍ദ്ര മിലന്‍ ഷായും ഇതേ സ്‌കൂളിലെ അധ്യാപകരാണ്. ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനാണ് വീടുവെച്ചുനല്‍കുന്നത്.

Exit mobile version