പാത പിന്തുടർന്ന് ‘പുഷ് 360’; വനിതാ ജീവനക്കാർക്ക് ആർത്തവാവധി പ്രഖ്യാപിച്ചു, തൊഴിലിടത്തിലും അത്യാവശ്യം

Menstrual leave | Bignewslive

കൊച്ചി: സംസ്ഥാനത്ത് സർവ്വകലാശാലകളിൽ ആർത്തവാവധി എന്ന ചരിത്രപരമായ തീരുമാനം കൈകൊണ്ട് കേരളം വീണ്ടും രാജ്യത്തിന് മാതൃകയായിരിക്കുകയാണ്. നിലപാടിന് മികച്ച പ്രതികരണം നേടി നിൽക്കവെ പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന പുഷ് 360 ഇതേ പാത പിന്തുടരുകയാണ്. സ്ഥാപനത്തിലെ സ്ത്രീകൾക്ക് ആർത്തവാവധി പ്രഖ്യാപിച്ചാണ് പുഷ് 360 മാതൃകയായത്.

ആർത്തവാവധി തൊഴിലിടത്തിലും ആവശ്യമാണ് എന്ന ബോധ്യത്തിലാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് പുഷ് 360 സി എം ഡി വി എ ശ്രീകുമാർ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സ്ഥാപനത്തിലെ സ്ത്രീകൾക്ക് ആർത്തവ അവധി നൽകുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്.

കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവാവധി പ്രഖ്യാപിച്ചപ്പോൾ പുഷ് 360യിലെ വനിതാ ജീവനക്കാർക്കും അവധി നൽകുന്നതിന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്പനിയിൽ നിലവിൽ 21- 45 വയസിനിടയിലുള്ള ഒൻപതു സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ആർത്തവ വിരാമം സംബന്ധിച്ച ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടും പുഷ് 360ലെ സ്ത്രീകൾക്ക് അവധി ലഭിക്കുന്നതാണ്.

Exit mobile version